കഴക്കൂട്ടം: ജി.ദേവരാജൻ മാസ്റ്ററുടെ നാമധേയത്തിൽ തുടങ്ങിയ ജി.ദേവരാജൻ സ്മൃതി ഗാഥ മ്യൂസിക് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ മാസ്റ്ററുടെ ഗാനങ്ങൾ കോർത്തിണക്കിയ സംഗീത മത്സരം ദേവസാഗരം 2019 ന്റെ ഓഡിഷൻ കേരളത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നടത്തുന്നു. തിരുവനന്തപുരം ഓഡിഷൻ ഈ മാസം 15 - ന് കഴക്കൂട്ടം കരിയിൽ എസ്.എൻ.ഡി.പി ശാഖാ മന്ദിരം ഹാളിൽ രാവിലെ 10 മണിക്ക് സിനിമ പിന്നണി ഗായകൻ എം.എസ് നസീം ഉദ്ഘാടനം ചെയ്യും.10 വയസു മുതൽ 30 വയസു വരെയും, 30 മുതൽ 60 വയസു വരെ രണ്ടു വിഭാഗങ്ങളായാണ് മത്സരം നടക്കുക. ഓഡിഷനിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 94951 24611, 94953 47658 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ദേവസാഗരം 2019 " ഓഡിഷൻ ഈ മാസം 19 ന് കഴക്കൂട്ടത്ത്





0 Comments